കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ ഹൈക്കോടതിയില്‍ നല്‍കി. കായല്‍ മണ്ണിട്ട് നികത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 64 പേരുടെ 5 സെന്റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങിക്കൂട്ടി. ഇതില്‍ 11 ഇടപാടുകളുടെ ഭൂമി രേഖകള്‍ പരിശോധിച്ചു. 53 എണ്ണം പരിശോധിക്കാനുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിശോധനകള്‍ അപൂര്‍ണമായി നില്‍ക്കുകയാണ്. ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ സര്‍വേസംഘത്തെ നിയോഗിച്ചു. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയല്ല. 2011ല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായ ശേഷം നടപടിയെടുക്കും.
Post Your Comments