ന്യൂഡല്‍ഹി: സാമ്പത്തിക വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടു റോഡുകൾ നിർമിക്കാനും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുമായി പത്ത് ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നോട്ട് നിരോധനവും ജിഎസ്ടി ഏര്‍പ്പെടുത്തലും മൂലം തളര്‍ന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്നതിനായി പ്രഖ്യാപിച്ച പാക്കേജില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയാണ് നീക്കിവെക്കുന്നത്.
നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. ഇതിൽ 5.35 ലക്ഷം കോടി രൂപ ഭാരത്‌മാല റോഡ് വികസന പദ്ധതിക്കാണ്. മുംബൈ – കൊച്ചി പാതയും (ബെംഗളൂരു, കോയമ്പത്തൂർ വഴി) ഇതിലുൾപ്പെടുന്നു. അഞ്ചു വർഷത്തിനകം നടപ്പാക്കാനുള്ള പദ്ധതിയിൽ 14.2 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണു കണക്കാക്കുന്നത്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 83,677 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായാണ് 6.92 ലക്ഷം കോടി രൂപ അനുവദിച്ചത്. ഇത് 14.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടും വകയിരുത്തിയിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടനാഴികളില്‍ക്കൂടിയും അതിര്‍ത്തി, തീരദേശ മേഖലകളില്‍ക്കൂടിയും ദേശീയപാതകള്‍ നിര്‍മിക്കുമെന്ന് രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ കീഴില്‍ 1,837 കിലോമീറ്റര്‍ എക്സ്പ്രസ് ഹൈവേയും വികസിപ്പിക്കുന്നുണ്ട്.
ദേശീയപാതകളും റോഡുകളും വികസിപ്പിക്കുകവഴി 2022-ഓടെ 14.2 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പദ്ധതിക്കുകീഴിലുള്ള 48,000 കിലോമീറ്റര്‍ റോഡ്-ഹൈവേ നിര്‍മാണത്തില്‍ നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന 10,000 കിലോമീറ്റര്‍ ദേശീയപാതയും ഉള്‍പ്പെടും. പദ്ധതിക്കാവശ്യമായ തുകയില്‍ പകുതി മാര്‍ക്കറ്റില്‍നിന്നും സ്വകാര്യനിക്ഷേപകരില്‍നിന്നും സംഭരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ബാക്കി പകുതി റോഡ് ഫണ്ടുകളില്‍നിന്നും ഹൈവേ ടോളുകളില്‍നിന്നുമാണ് ഉദ്ദേശിക്കുന്നത്.
Post Your Comments