CricketLatest NewsIndiaSports

വാർത്തകൾക്ക് വിരാമം ; ഒടുവിൽ പിണക്കം മറന്ന് അവർ കണ്ടുമുട്ടി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ക്ക് വിരാമം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി മുംബൈയില്‍ ഒരുക്കിയ പുസ്തക പ്രകാശന ചടങ്ങിലാണ് ഇവർ ഒരുമിച്ചെത്തിയത്. ഇത് ഞങ്ങളുടെ ആദ്യ സെല്‍ഫി എന്ന കുറിപ്പോടെ “മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഐ ലൗവ് യൂ” എന്ന കമന്റ് നൽകി കാംബ്ലി തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ബാല്യകാല സുഹൃത്തുക്കളായ സച്ചിനും കാംബ്ലിയും സ്കൂള്‍ ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ പടുത്തുയര്‍ത്തിയെങ്കിലും സച്ചിനൊപ്പം വളരാൻ കാംബ്ലിക്ക് കഴിഞ്ഞില്ല. തുടർന്ന് ക്രിക്കറ്റ് ലോകത്ത് തനിക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ സച്ചിന്‍ ശ്രമിച്ചില്ലെന്ന് കാംബ്ലി പരസ്യപ്രസ്താവന നടത്തുകയുണ്ടായി. ഇതോടെയാണ് ഇരുവരും അകന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ശക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button