Latest NewsNewsIndia

തീവ്രവാദം; ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കൊപ്പം തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ നിലകൊള്ളുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്‍സണ്‍ കൂടിക്കാഴ്ച നടത്തി.

അമേരിക്ക നിരന്തരം പാക്‌ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോടെ അമേരിക്ക-പാക് ബന്ധത്തില്‍ വിള്ളല്‍ വന്നിട്ടുണ്ടെന്ന് യുഎസ് സെക്രട്ടറി സൂചിപ്പിച്ചു.ഇന്ത്യയ്ക്കാണ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യമെന്ന് നിലയ്ക്ക് അമേരിക്ക-അഫ്ഗാന്‍ ബന്ധത്തിലും നിര്‍ണായക ചുമതല വഹിക്കാനാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഒരു രാജ്യവും ഭീകരര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കരുതെന്ന നിലപാടാണ് ആവര്‍ത്തിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുഷമാ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബറില്‍ ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച നടത്തുമെന്നും സുഷമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button