രാഷ്ട്രപതി ഒക്‌ടോബര്‍ 27നും 28നും കേരളത്തില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്‌ടോബര്‍ 27നും 28നും കേരളത്തില്‍. 27ന് ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തുന്ന അദ്ദേഹം വൈകിട്ട് 3.30ന് പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡോ. എ. സമ്പത്ത് എം.പി, സി.ദിവാകരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുത്തശേഷം അദ്ദേഹം രാജ്ഭവനിലെത്തും.
വൈകിട്ട് 5.50ന് വെള്ളയമ്പലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും.വൈകിട്ട് ആറിന് സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങിനുശേഷം 8 മണിക്ക് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനില്‍ തങ്ങും. 28ന് രാവിലെ 9.45ന് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. 28 ന് രാവിലെ 11 ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹിയിലേക്ക് മടങ്ങും.
Post Your Comments