ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമയിൽ നിന്നും ലഭിക്കുന്ന സാമ്പത്തികത്തിന്റെ ഒരു വലിയ ഭാഗം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാറുണ്ട്. അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആത്മീയതയ്ക്കും ഏറെ വില നൽകുന്നുണ്ട്. ഇപ്പോൾ യോഗാനന്ദ സദ്‌സംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് ഹിമാലയത്തിൽ ആശ്രമം നിർമ്മിച്ച് നൽകുകയാണ്.
‘യോഗാനന്ദ സദ്‌സംഗ സൊസൈറ്റി ഓഫ് ഇന്ത്യ’ യോഗിയും ഗുരുവുമായ പരമഹംസ യോഗാനന്ദ സ്ഥാപിച്ച ആത്മീയ സംഘടനയാണ്. രജനികാന്തും സുഹൃത്തുക്കളും ആശ്രമം നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ ആത്മകഥയായ യോഗിയിൽ വിവരിക്കുന്ന ‘മഹാവതാർ ബാബാജി’ വിശ്രമിച്ചിരുന്ന ദുനഗിരി ഗുഹകളുടെ സമീപമാണ്. ഈ ഗുഹാ മേഖലകളിലാണ് ഒരു പതിറ്റാണ്ടായി രജനികാന്തും സുഹൃത്തുക്കളും ആത്മീയ സന്ദർശനത്തിനായി എത്തുന്നത്.
Post Your Comments