തിരുവനന്തപുരം: കായല്‍കയ്യേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്ന് അറിയാം.
നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇന്നലെ രാത്രി തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നത്.
തോമസ് ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments