
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിൽ സിബി അഭിപ്രായം വ്യക്തമാക്കിയിരുന്നു.
ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജി രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സിബിഐ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം മറുപടി നല്‍കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
Post Your Comments