മലപ്പുറം: ഗുജറാത്തില്‍ നടന്ന മുപ്പത്തഞ്ചോളം സ്ഫോടനക്കേസുകളില്‍ പ്രതിയായ ഷുഹൈബിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. പറപ്പൂരില്‍ 22 വര്‍ഷം മുമ്പ് പൈപ്പ് ബോംബുകള്‍ കണ്ടെത്തിയ കേസിലെ എട്ടാം പ്രതി കൂടിയാണ് ഷുഹൈബ്. ഈ കേസിലാണ് എന്‍ ഐ എ ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. ഷുഹൈബ് കഴിഞ്ഞ മെയ് 25ന് പിടിയിലായിരുന്നു.
ചോദ്യംചെയ്യലില്‍ 1995-ല്‍ കടലുണ്ടിപ്പുഴയിലെ കൂമന്കല്ല് പാലത്തിനടിയില്‍ കണ്ടെത്തിയ പൈപ്പ് ബോംബുകള്‍ നിര്‍മിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഗുജറാത്ത് പൊലീസ് മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയ ഷുഹൈബിനെ മൂന്ന് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments