Latest NewsNewsGulf

ആണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിനു പിന്നില്‍ മാസങ്ങളുടെ ആസൂത്രണം

അബൂദാബി: യുഎഇയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിനു വേണ്ടി പ്രതി മാസങ്ങളായി ആസൂത്രണം നടത്തിയതായി പോലീസ് അറിയിച്ചു. പ്രതി ആദ്യം മാതാപിതാക്കളുടെ വിശ്വാസം കരസ്ഥമാക്കി. അബുദാബിയില്‍ 11 വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കൊന്ന സംഭവത്തിലാണ് ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചത്

കുട്ടിയുടെ കൊലപാതകം യു.എ.ഇ തലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും കടുത്ത കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. കുറ്റാരോപിതന്‍ ദുഷ്ടനും, നിര്‍ദയനുമായ വ്യക്തിയാണ് എന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതില്‍ വാദിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ വിചാരണ പുരോഗമിക്കുകയാണ്.

‘നിരപരാധിയായ കുട്ടിയോട് പ്രതി നടത്തിയ ഈ പ്രവൃത്തി ക്രൂരവും മനുഷ്യത്വരഹിതവും ആണ്. കുട്ടിയെ പീഡിപ്പിച്ച കൊന്ന സംഭവം കുട്ടിയുടെ കുടുംബത്തെയും സമൂഹത്തെയും ഞെട്ടിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. പാക്ക് പൗരനായ 33 കാരനായ എസി മെക്കാനിക്കാണ് പ്രതി. കേസിന്റെ വിചാരണ കോടതിയില്‍ പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button