ദുബായ്: യു എ ഇ ക്രൂസ് ടൂറിസം സീസണ് തുടങ്ങുന്നു. ഒക്ടോബര്‍ 25 മുതല്‍ ജൂണ്‍ വരെ നീളുന്ന സീസണിൽ ഇത്തവണ കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ എത്തുമെന്നാണു ദുബായ് ടൂറിസം അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനും ക്രൂസ് ടൂറിസം തീരുമാനിച്ചു.
ദുബായ് ടൂറിസത്തിന്റെ റോഡ് ഷോകള്‍ ബംഗളൂരു, പുനൈ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു നേരത്തെ നടന്നത്. കോസ്റ്റ ക്രൂസസ്, എംഎസ്സി ക്രൂസസ്, റോയല്‍ കരീബിയന്‍ ക്രൂസസ് എന്നിവയുടെ സഹകരണത്തോടെയാണ് റോഡ്ഷോകള്‍ സംഘടിപ്പിക്കുന്നത്.അതേസമയം ക്രൂസ് ടൂറിസ്റ്റുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ദുബായ് ക്രൂസ് ടൂറിസം ഡയറക്ടര്‍ ജമാല്‍ ഹുമൈദ് അല്‍ ഫലാസി വ്യക്തമാക്കി.
Post Your Comments