ലണ്ടന്‍: ലോക ഫുട്ബോളർ പദവി നിലനിർത്തി ക്രിസ്റ്റ്യാനൊ റൊണോൾഡൊ. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ക്രിസ്റ്റിയെ തേടിയെത്തി. കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് അടക്കം നാലു കിരീടങ്ങളാണ് റയലിനൊപ്പം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
ക്ലബ്ബിനു വേണ്ടി 36 മല്‍സരങ്ങളില്‍ നിന്നും 33 ഗോളുകളും താരം അടിച്ചുകൂട്ടി. അതുകൊണ്ടു തന്നെ ഇത്തവണ അന്തിമ മൂന്നംഗ സാധ്യതാ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ക്രിസ്റ്റിക്കു വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഇതു അഞ്ചാം തവണയാണ് ക്രിസ്റ്റിയാനോ ഫിഫ ലോക ഫുട്ബോളര് പുരസ്കാരത്തിനു അവകാശിയാവുന്നത്. ഇതോടെ ഏറ്റവുമധികം തവണ പുരസ്കാരം നേടിയ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം ക്രിസ്റ്റിയെത്തുകയും ചെയ്തു.
തന്റെ മുഖ്യ എതിരാളിയായ ബാഴ്സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി, പിഎസ്ജിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ വീണ്ടും വിശ്വവിജയിയായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ സ്കോര്‍പ്പിയോണ്‍ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ ജേതാവാക്കിയത്.
Post Your Comments