ചിന്താ ജെറോമിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ‘നിന്റമ്മേടെ ജിമിക്കിയും കമ്മലും എന്ന പാട്ട് വൈറൽ ആയതിനെപ്പറ്റി ആയിരുന്നു പറഞ്ഞത്. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. അച്ഛന്മാർ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോകുകയുമില്ല. കൂടാതെ അച്ഛനോടുള്ള ദേഷ്യത്തിൽ അമ്മമാർ ബ്രാണ്ടി കുപ്പി കുടിച്ചു തീർക്കുകയുമില്ല.
എന്നിട്ടും എന്ത് കൊണ്ടാണ് ഈ പാട്ടു ഇത്ര ഹിറ്റ് ആയതെന്നു നമ്മൾ ചർച്ച ചെയ്യേണ്ട വിഷയമാണെന്നാണ് ചിന്തയുടെ വീഡിയോയിൽ പറയുന്ന ഭാഗം. ഇത് ട്രോളന്മാർക്ക് ചാകരയും ആയി. പ്രശസ്ത സംവിധായകനും നടനുമായ മുരളി ഗോപിയുടെ കമന്റ് ഇങ്ങനെയായിരുന്നു :
“ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ…!”
കൂടാതെ ട്രോളന്മാർ ട്രോളുകളുമായി രംഗത്തെത്തി.
ചില ട്രോളുകൾ കാണാം:
“ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ട് വാ “എന്ന പാട്ട് കേട്ട ചിന്താ ജെറോം ഇങ്ങ്നേ ചോദിച്ചു
ശാന്തമായി എല്ലാവരും ഉറങ്ങുന്ന ഒരു രാത്രിയിൽ വാദ്യ ഘോഷങ്ങൾ കൊണ്ട് വന്ന് എല്ലാവരെയും ഉണർത്തി നാട്ടിൽ അലംബുണ്ടാക്കാൻ പാടുണ്ടോ? അങ്ങനെയാണോ നമ്മുടെ സംസ്കാരം..
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…
നാളികേരത്തിനു ഒരു നാടുണ്ടൊ? ഉണ്ടെങ്കിൽ തന്നെ ആ നാടിനു പേരില്ലേ? ഇനിയഥവാ അതൊക്കെ ഉണ്ടെങ്കിൽ തന്നെ നാഴിയിടങ്ങഴി മണ്ണു കൊണ്ട് എന്ത് കാണിക്കാനാ? മണ്ണപ്പം ചുട്ടുകളിക്കാനോ?
പ്രബുദ്ധ കേരളസമൂഹം ഇത് ചർച്ചക്ക് വിധേയമാക്കണം”
Post Your Comments