ബ്ലാക്ക് ടീ കുടിക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം: ബ്ലാക്ക് ടീ പ്രതിദിനം കുടിക്കുന്നത് പ്രമേഹംവരാനുള്ള സാധ്യത കുറയ്ക്കുന്നു. ബ്ലാക്ക് ടീ ലെ ആന്റിഓക്സിഡന്റുകൾ ചില തരം കാൻസർ രോഗങ്ങള്‍ നിങ്ങളില്‍ വരാനുള്ള സാധ്യത കുറയ്ക്കും. ബ്ലാക്ക് ടീ ദഹനത്തിന് നല്ലതാണ് കാരണം അതിലുള്ള ടാന്നിന്‍സും, മറ്റ് രാസവസ്തുക്കളും ദഹനവ്യവസ്ഥ സ്മൂത്താക്കും .
പതിവായി ബ്ലാക്ക് ടീ കുടിച്ചാല്‍ നിങ്ങളില്‍ വൃക്ക രോഗവും പാർക്കിൻസൺസ് രോഗവും വരാനുള്ള സാധ്യത കുറയ്ക്കും. നിരന്തരം ബ്ലാക്ക് ടീ കുടിക്കുന്നതു വഴി നിങ്ങളുടെ കൊളസ്ട്രോളിന്‍റെ അളവിനെ മെച്ചപ്പെടുത്തുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കുകളും വരാനുള്ള സാധ്യത കുറയ്ക്കും. പല്ലില്‍ ക്യാവിറ്റിസ് വരുന്നതും, പല്ല് ശയിക്കുന്നതിനും കാരണമായ ബാക്ടീരിയയുടെ വളർച്ച തടയാനും ബ്ലാക്ക് ടീ സഹായിക്കുന്നു. ബ്ലാക്ക് ടീയില്‍ ആന്റിഓക്സിഡന്റുകളും കഫേയിനും അടങ്ങിയിരിക്കുന്നതു കാരണം നിങ്ങളുടെ മുടിക്കും നല്ലതാണ്.
.
ബ്ലാക്ക് ടീ കുടിക്കുന്നതു വഴി നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു കാരണം അതില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്‍റെയും, കൊഴുപ്പിന്‍റെയും കലോറിയുടെയും അളവ് വളരെ കുറവാണ്.
ഉയർന്ന അളവില്‍ അടങ്ങിയിരിക്കുന്ന, വിറ്റാമിനുകൾ ബി 2, സി, ഇയും, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് പോലുള്ള ധാതുക്കളും ,ചില അത്യാവശ്യ പോളിഫിനോളും,ടാന്നിന്‍സും കാരണം ബ്ലാക്ക് നിങ്ങളുടെ ചർമ്മത്തിന് നല്ലതാണ് . എല്ലാ ദിവസവും ബ്ലാക്ക് ടീ കുടിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു, കൂടാതെ സന്ധിവാതം ഉണ്ടാകുനുള്ള സാധ്യതയും കുറയ്ക്കുന്നു
Post Your Comments