കണ്ണൂര്‍: തളിപ്പറമ്പിലെ മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുകുളങ്ങര ബാലകൃഷ്ണനെ സ്വത്ത് തട്ടിയെടുക്കാനായി ശൈലജയും ഭര്‍ത്താവും കൊന്നതായി സംശയം ബലപ്പെടുന്നു. ബാലകൃഷ്ണന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അഭിഭാഷകയായ കെ.വി ശൈലജ, ഭര്‍ത്താവ് പി കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. തൃശൂര്‍ പോലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവില്‍ ഇരുവര്‍ക്കും എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പക്ഷേ ബാലകൃഷ്ണനെ സ്വത്ത് തട്ടിയെടുക്കാനായി ശൈലജയും ഭര്‍ത്താവും കൊന്നതായി ആരോപണങ്ങള്‍ ഉണ്ട്. ഇതേ തുടര്‍ന്ന് ഇക്കാര്യവും പോലീസ് അന്വേഷിക്കും.
തിരുവനന്തപുരത്ത് ആശുപത്രയില്‍ ചികിത്സ കഴിയുന്ന സമയത്ത് ബാലകൃഷ്ണനെ ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് ആശുപത്രിയില്‍ കൊണ്ടു പോകുകയാണ് പറഞ്ഞ ഇവര്‍ ഇദ്ദേഹവുമായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. പക്ഷേ പിന്നീട് ബാലകൃഷ്ണന്‍ മരിച്ചു. ശൈലജയും ഭര്‍ത്താവും വിവരം ബാലകൃഷ്ണന്റെ ബന്ധുക്കളെ അറിയിച്ചില്ല. ഇരുവരും രഹസ്യമായി ബാലകൃഷ്ണന്റെ മൃതദേഹം ഷൊര്‍ണ്ണൂരില്‍ സംസ്‌കരിച്ചു. കേസിനു ആസ്പദമായ സംഭവം നടന്നത് 2011 സെപ്റ്റംബര്‍ 12നാണ്.
ശൈലജ സ്വത്ത് അപഹരിക്കാന്‍ വേണ്ടി തന്റെ മൂത്ത സഹോദരിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതായി വ്യാജ രേഖ നിര്‍മിച്ചു. ഈ രേഖയുടെ മറവില്‍ ശൈലജ ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി. ഇതു സംബന്ധിച്ച് ഇരുവര്‍ക്കും എതിരെ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്തതിനു പോലീസ് കേസ് എടുത്തിരുന്നു. ഈ കേസില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഈ കേസില്‍ ഇവര്‍ ജാമ്യത്തില്‍ കഴിയവെയാണ് ബാലകൃഷ്ണത്തന്റെ ദുരൂഹ മരണത്തില്‍ വീണ്ടും പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments