തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാനൊരുങ്ങി വിജിലന്‍സ് ഉദ്യോഗസ്ഥര്‍. ഇതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇനി ഒളികാമറയുമായി സര്‍ക്കാര്‍ ഓഫീസുകളിലേക്കെത്തും.പേനയിലും ഉടുപ്പിലെ ബട്ടണിലുമൊക്കെ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ 4.80ലക്ഷം രൂപ അനുവദിച്ച് ഉത്തരവുമിറക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സൈബര്‍ ലാബുകള്‍ സജ്ജമാക്കാനുള്ള പദ്ധതി ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതോടെ അഴിമതിയും ഡിജിറ്റലായെന്നും അഴിമതിക്കാരെ കുടുക്കാന്‍ വിജിലന്‍സും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. അഴിമതിക്കേസുകളില്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സൈബര്‍ ഫോറന്‍സിക് വിഭാഗം രൂപീകരിക്കാനുള്ള വിജിലന്‍സ് മേധാവി ലോക്നാഥ് ബെഹ്റയുടെ 35ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്.
“സൈബര്‍ ഫോറന്‍സിക് വിഭാഗമുണ്ടെങ്കില്‍ അഴിമതി സ്വഭാവമുള്ള കേസുകള്‍ വിജിലന്‍സിന് അന്വേഷിക്കാനാവും. ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് മറ്റു ലാബുകളെ ആശ്രയിക്കുന്നതും ഒഴിവാകും.” ലോക്നാഥ് ബെഹ്റ പറഞ്ഞു. മൂന്ന് ഹൈഡെഫനിഷന്‍ വീഡിയോ കാമറകള്‍, 15മൈല്‍ വരെ അകലെയുള്ള ദൃശ്യം പകര്‍ത്താവുന്ന 10 ഡിജിറ്റല്‍ കാമറകള്‍, രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന പത്ത് പിന്‍ഹോള്‍ കാമറകളും റിസീവറുകളും, 32 ജി.ബി ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന പത്ത് പെന്‍കാമറകള്‍ എന്നിവയാണ് വാങ്ങുന്ന പ്രധാന ഉപകരണങ്ങള്‍.
Post Your Comments