ദുബായ് : യുഎഇയിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന് തടവ് ശിക്ഷ. ദുബായ് ബർദുബായിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് പതിനാറുകാരിയായ ഇന്ത്യൻ പെൺകുട്ടിയോട് മോശമായി പെരുമാറിയ 41കാരനായ ഇന്ത്യക്കാരനായ സെയിൽസ്മാനെയാണ് മൂന്നു വർഷത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഹൈപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ സെയിൽസ്മാൻ നേരെ വന്ന് ദേഹത്ത് മുട്ടുകയും ഉടൻ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. അബദ്ധവശാൽ തട്ടിപ്പോയതാണെന്ന് പെൺകുട്ടി ആദ്യം വിചാരിച്ചു. എന്നാൽ സാധനങ്ങൾ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ഇയാൾ വീണ്ടും വരികയും ശരീരത്തിൽ അനാവശ്യമായി തൊട്ടു എന്നിട്ട്, പുഞ്ചിരിച്ചുകൊണ്ട് ക്ഷമ ചോദിക്കുകയും ചെയ്തെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
ശേഷം ഹൈപ്പർമാർക്കറ്റിൽ നിന്നും പെൺകുട്ടി പുറത്തു പോയി. ഗ്ലാസിലൂടെ നോക്കുമ്പോൾ ഈ സെയിൽസ്മാൻ പെൺകുട്ടിയെ നോക്കി ചിരിക്കുകയായിരുന്നു. തുടർന്ന് തിരികെ വന്ന പെൺകുട്ടി സെയിൽസ്മാനുമായി വഴക്കിട്ടു. സംഭവം പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. പിതാവിനോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞ പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മേയ് മാസത്തിൽ കേസ് പരിഗണിക്കുകയും സെയിൽസ്മാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതി നൽകിയ അപ്പീൽ ഉന്നതകോടതി തള്ളുകയും ഇയാളെ മൂന്നു മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.
Post Your Comments