തിരുവനന്തപുരം ; ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരിയാണ് മരിച്ചത്. വെള്ളിയാഴ്ച സ്കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടി തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പോലീസ് കേസ് എടുത്തത്.
Post Your Comments