Latest NewsKeralaNews

എസ്എഫ്ഐ മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറ്

കൊല്ലം : കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിനു മുമ്പിൽ എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. അധ്യാപിക ശകാരിച്ചതിനെ തുടർന്ന് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്.

പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശുകയും ഗ്രാനൈഡ് പ്രയോഗിക്കുകയും ചെയ്തു . സംഘര്‍ഷത്തില്‍ പോലീസിന് നേരെ കല്ലേറ് ഉണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. രാവിലെ കെ എസ് യു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലാണ് അവസാനിച്ചത്‌.

സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ചികിത്സയിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത് അധ്യാപിക ശകാരിച്ചതിനെ തുടർന്നാണ് ഗൗരി ജീവനൊടുക്കിയത് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ രണ്ടു അധ്യാപികമാർക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button