Latest NewsNewsIndia

രാജ്യത്തെ റെയില്‍വേ പാലങ്ങളുടെ സുരക്ഷ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത്

മും​ബൈ: രാ​ജ്യ​ത്തെ 275 റെ​യി​ൽവെ പാ​ല​ങ്ങ​ളി​ൽ 252 എ​ണ്ണ​വും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. എ​ൽ​ഫി​ൻ​സ്റ്റ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചീ​ഫ് ബ്രി​ഡ്ജ് എ​ഞ്ചി​നീ​യ​ർ​മാ​ർ (സി​ബി​ഇ) സ​മ​ർ​പ്പി​ച്ച പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. സി​ബി​ഇ മൂ​ന്നു ത​ര​ത്തി​ലു​ള്ള റേ​റ്റിം​ഗു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തി​ൽ ഓ​വ​റോ​ൾ റേ​റ്റിം​ഗ് ന​മ്പര്‍ (ഒ​ആ​ർ​എ​ൻ) ഒ​ന്ന് ആ​യി​ട്ടു​ള്ള പാ​ല​ങ്ങ​ൾ ഉ​ട​ന​ടി മാ​റ്റി നി​ർ​മി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശമുണ്ട്.

ഒ​ആ​ർ​എ​ൻ രണ്ടിലു​ള്ള പാ​ല​ങ്ങ​ൾ അ​ധി​കം കാ​ല​താ​മ​സ​മി​ല്ലാ​തെ നി​ർ​മി​ക്ക​ണ​മെ​ന്നും ഒ​ആ​ർ​എ​ൻ മൂ​ന്നി​ലു​ള്ള പാ​ല​ങ്ങ​ൾ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ൽ മ​തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 23 റെ​യി​ൽ പാ​ല​ങ്ങ​ൾ മാ​ത്ര​മേ വേ​ഗ​നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​തു​ള്ളൂ​വെ​ന്നും സി​ബി​ഇ റി​പ്പോ​ർ​ട്ടി​ൽ പ​റ‍​യു​ന്നു. ഇ​പ്പോ​ൾ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ഗം ഉ​യ​ർ​ത്തി​യാ​ൽ അ​ത് താ​ങ്ങാ​നു​ള്ള ശേ​ഷി ഈ ​പാ​ല​ങ്ങ​ൾ​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button