Latest NewsNewsIndia

നടൻ വിശാലിന്റെ ഓഫീസിൽ റെയ്‌ഡ്‌

ചെന്നെ: തമിഴ്​ സിനിമാ താരവും നിർമാതാവുമായ വിശാലി​ന്റെ സിനിമ നിർമാണ കമ്പനിയായ ഫിലിം ഫാക്​ടറിയിൽ ജി.എസ്​.ടി ഇൻറലിജൻസ്​ വിഭാഗത്തി​ന്റെ റെയ്​ഡ്​. ജി.എസ്​.ടി അടയ്​ക്കുന്നതിൽ വിശാലി​ന്റെ സിനിമ നിർമാണ കമ്പനി പിഴവ്​ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് റെയ്‌ഡ്‌ നടത്തുന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയ്​ക്ക്​ രണ്ട്​ മണിക്കാണ്​ റെയ്​ഡ്​ ആരംഭിച്ചത്​.

തമിഴ്​ നടികർ സംഘത്തിന്റെസെ​ക്രട്ടറിയും തമിഴ്​നാട്​ ഫിലിം ​പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷ​ന്റെ പ്രസിഡൻറും കൂടിയാണ്​ വിശാൽ. 2013ലാണ്​ വിശാൽ ഫിലിം ഫാക്​ടറി സ്​ഥാപിച്ചത്​. വിജയ്​ ചിത്രം ‘മെർസൽ’ ചിത്രത്തിൽ ജി.എസ്​.ടിയെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിനെതിരെ വിശാൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button