അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക പുതിയ ക്യാപ്റ്റനായിരിക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്. തന്നെ വ്യക്തിപരമായ കാരണങ്ങള്‍ കാരണം ഈ പരമ്പരയില്‍ നിന്നും ഒഴിവാക്കണമെന്നു കോഹ്ലി ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. കോഹ്ലിക്കു അവധി കൊടുത്താല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരമ്പരയില്‍ ടീം ഇന്ത്യയെ നയിക്കാന്‍ സാധ്യതയുണ്ട്.
പരമ്പരയില്‍ മൂന്നു വീതം ടെസ്റ്റ്, ഏകദിനം, ട്വന്റി20 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം നവംബര്‍ 16 നു ആരംഭിക്കും. പരമ്പര ഡിസംബര്‍ 24വരെയാണ് നടക്കുക. അടുത്ത വര്‍ഷം ജനുവരിയിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്ലി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കുമ്പോള്‍ കോഹ്ലിക്കു അവധി നല്‍കുമോ എന്നു അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Post Your Comments