Latest NewsNewsInternational

കാശ്മീരില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു: ജനങ്ങൾ കരിദിനം ആചരിച്ച്‌ പ്രതിഷേധിച്ചു

മുസാഫറാബാദ്: പാകിസ്ഥാന് തലവേദനയായി കാശ്മീരില്‍ നിന്നും വിമത ശബ്ദങ്ങള്‍ ശക്തമാകുന്നു. കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം അതിക്രമിച്ച്‌ കയറിയ പ്രദേശത്തെ ജനങ്ങൾ ആണ് പാകിസ്ഥാനെതിരെ പ്രാതിഷേധവുമായി ഇറങ്ങിയത്. പാകിസ്ഥാൻ സൈന്യം തിരികെ പോകണമെന്നാണ് അവരുടെ ആവശ്യം. 1947 ഒക്ടോബര്‍ 22നാണ് പാക് സൈന്യം കാശ്മീരില്‍ അതിക്രമിച്ച്‌ കയറി ചില പ്രദേശങ്ങള്‍ പിടിച്ചെടുത്തത്.

പാക് അതിക്രമത്തിന്റെ 70ആം വാര്‍ഷിക ദിവസമായ ഞായറാഴ്ച നിരവധിയാളുകളാണ് മുസാഫറാബാദ്, റാവല്‍കോട്ട്, കോട്ലി, ഗില്‍ജിത്ത്, ഹാജിറ തുടങ്ങിയ സ്ഥലങ്ങളില്‍ പങ്കെടുത്തത്. ജനങ്ങൾ കരിദിനം ആചരിച്ചു പ്രതിഷേധിക്കുകയും ചെയ്തു. റാവല്‍കോട്ടിനടുത്തുള്ള ബാന്‍ബെഹക്കില്‍ വന്‍ റാലിയും പൊതുയോഗവും ചേര്‍ന്നു. സമാനമായ പരിപാടി പാക് അധീന കാശ്മീരിലെ പല പ്രദേശങ്ങളിലും നടന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ ദിവസത്തിലാണ് പാക് സൈന്യം ഞങ്ങളുടെ മണ്ണില്‍ അതിക്രമിച്ചു കയറിയത്. അവരിന്നും കാശ്മീരിനെ കൊള്ളയടിക്കുകയും നല്ല മനുഷ്യരെ ഉപദ്രവിക്കുകയുമാണ്. ജമ്മു കാശ്മീര്‍ നാഷണല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് അലയന്‍സ് ചെയര്‍മാന്‍ സര്‍ദാര്‍ മുഹമ്മദ് കാശ്മീരി പറഞ്ഞു. പാക് സൈന്യത്തിന്റെ തോക്കിന്‍ കുഴലിലൂടെ മരണം വരുന്നതും പ്രതീക്ഷിച്ചാണ് ഇവിടെയുള്ളവർ ജീവിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button