KeralaLatest NewsNews

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കുട്ടിക്ക് ചികിത്സ നൽകാതെ ഏഴുമണിക്കൂർ ആശുപത്രി അധികൃതർ അനാസ്ഥ കിട്ടിയതായി ബന്ധുക്കൾ

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തില്‍ മനംനൊന്ത് വെള്ളിയാഴ്ച സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് ചികിത്സയിൽ അനാസ്ഥ കിട്ടിയതായി ആരോപണം. ഗൗരിയുടെ മരണം മതിയായ ചികിത്സ കിട്ടാതെയെന്നാണ് ആരോപണം. സ്ക്കൂളിന്റെ മൂന്നാം നിലയില്‍ നിന്നും വീണു പരിക്കേറ്റ കുട്ടിയെ കൊല്ലം ബന്‍സിഗര്‍ ആശുപത്രിയില്‍ ആണ് ആദ്യം എത്തിച്ചത്.

ഉച്ചയ്ക്ക് ഒരുമണിക്ക് സംഭവം ഉണ്ടായപ്പോള്‍ ഉടന്‍തന്നെ ഈ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഏഴുമണിക്കുറിന് ശേഷം സംഭവം വിവാദമായതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്കൂളും ആശുപത്രിയും തമ്മില്‍ ബന്ധമുള്ളതിന്റെ ഫലമായാണ് മതിയായ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം. മൂന്നുമണിക്കൂര്‍ മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ചികില്‍സ കുറച്ചുകൂടി ഫലം ചെയ്തേനെയെന്നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് അറിയിച്ചത്.

വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കൂടാതെ കുട്ടിയുടെ യഥാർത്ഥ ആരോഗ്യനില ആശുപത്രി അധികൃതര്‍ ബന്ധുക്കളെ മറച്ചു വെക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് ഒന്നരക്ക് സംഭവം ഉണ്ടായ ഉടനെ പെണ്‍കുട്ടിയെ സ്കൂളുമായി ബന്ധമുള്ള ബന്‍സിഗര്‍ ആശുപത്രിയില്‍ എത്തിക്കുന്നു. എന്നാല്‍ വിവരം 2.40നാണ് രക്ഷകര്‍ത്താക്കളെ അറിയിക്കുന്നത്.

ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് തലയ്ക്ക് മാത്രമാണ് ക്ഷതമെന്നും ഇവിടെ ചികില്‍സിച്ചാല്‍മതിയെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതാണ് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. ന്യൂറോസർജ്ജൻ പോലുമില്ലാത്ത ആശുപത്രിയിൽ കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ഏറ്റ ക്ഷതം വേണ്ട രീതിയിൽ ചികില്സിച്ചില്ല. ആത്മഹത്യാശ്രമം നടത്തിയ കുട്ടിയുടെ സഹോദരിയെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തിയത് അറിഞ്ഞ് അന്വേക്ഷിക്കാനെത്തിയ സഹോദരിയെ അദ്ധ്യാപിക വേദനിപ്പിക്കുന്ന രീതിയില്‍ ശകാരിച്ചതാണ് കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button