കശ്മീര്‍ : സ്ത്രീകളുടെ മുഖത്ത് സ്‌പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം. നൂറോളം കാശ്മീരികള്‍ക്കാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ മുടി നഷ്ടമായിരിക്കുന്നത്. ഇതിനിടെ ആളുകള്‍ മാനസിക രോഗമുള്ള ഒരാളെ കുറ്റവാളിയെന്ന് സംശയിച്ചതിന്റെ പേരില്‍ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊലീസ് അയാളെ രക്ഷിക്കുകയും ചെയ്തിരുന്നു. ആറ് ലക്ഷം രൂപയാണ് കുറ്റവാളിയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
കാശ്മീരില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശിരോവസ്ത്രത്തിനുള്ളില്‍ മുടി പൊതിഞ്ഞ് വയ്ക്കാറുണ്ട്. എന്നിട്ടും ആക്രമി ഇവ എളുപ്പത്തില്‍ മുറിച്ചെടുത്ത് കടന്ന് കളയുകയാണ് ചെയ്യുന്നത്. തസ്ലീമ സ്‌പ്രേപ്രയോഗം ഏറ്റ് മുടി മുറിച്ചെടുക്കലിന് വിധേയരായവരില്‍ പെടുന്ന ഒരാളാണ്. ശ്രീനഗറിലെ ബാറ്റമാളൂ പ്രദേശത്തെ യുവതിയായ ഈ സ്ത്രീക്ക് ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചനം നേടാന്‍ സാധിച്ചിട്ടില്ല.
Post Your Comments