കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് കൊച്ചിയിൽ മത്സരം കാണാൻ എത്തിയവരുടെ കണക്കുകൾ പുറത്ത്. 120274 പേരാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയത്. ഇതിൽ ഞായറാഴ്ച കൊച്ചിയിൽ നടന്ന അവസാന മത്സരം കാണാനാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. 28436 പേരാണ് ഞായറാഴ്ച നടന്ന സ്പെയിന്‍-ഇറാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ കൊറിയ-നൈജര്‍ മത്സരം കാണാനാണ് ഏറ്റവും കുറവ് ആളുകൾ എത്തിയത്. ഒക്ടോബര്‍ ഏഴിന് നടന്ന ഈ മത്സരം കാണാൻ 2754പേരാണ് എത്തിയത്. ആദ്യ മത്സരമായ ബ്രസീല്‍-സ്പെയിന്‍ മത്സരത്തില്‍ 21362 പേരും പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീല്‍-ഹോന്‍ഡുറാസ് മത്സരത്തില്‍ 20668 പേരും കളിക്കാണാനെത്തി.
ആറു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു പ്രീ-ക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടറും അടക്കം എട്ടു മത്സരങ്ങളാണ് കൊച്ചിയിൽ അരങ്ങേറിയത്. അറുപതിനായിരത്തിലേറെ പേര്‍ക്ക് കയറാവുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സുരക്ഷ പരിഗണിച്ച് 29,000 പേരെ മാത്രമാണ് ഫിഫ സ്റ്റേഡിയത്തിലേക്ക് മത്സരം കാണാൻ അനുവദിച്ചത്. ഈ കടുത്ത നിലപാട് കാരണമാണ് കൊച്ചിയിലേക്കുള്ള കാണികളുടെ ഒഴുക്കിന് തടയിട്ടതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കൊച്ചയില്‍ നടന്ന വിവിധ മത്സരങ്ങൾ കാണാൻ എത്തിയവരുടെ കണക്കുകൾ ചുവടെ ചേർക്കുന്നു;
ബ്രസീല്‍- സ്പെയിന്‍ 21362
കൊറിയ- നൈജര്‍ 2754
സ്പെയിന്‍- നൈജര്‍ 7926
കൊറിയ-ബ്രസീല്‍ 15314
ഗിനി-ജര്‍മനി 9250
സ്പെയിന്‍-കൊറിയ 14544
ബ്രസീല്‍-ഹോന്‍ഡുറാസ് (പ്രീ ക്വാര്‍ട്ടര്‍) 20668
സ്പെയിന്‍- ഇറാന്‍ (ക്വാര്‍ട്ടര്‍) 28436
Post Your Comments