Latest NewsNewsGulf

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാസർഗോഡ് സ്വദേശിക്ക് വൻ തുക നഷ്‌ടപരിഹാരം

ദുബായ് : വാഹന അപകടത്തില്‍ പരിക്കേറ്റ കാസർഗോട് സ്വദേശിക്ക് ഒരു കോടിയോളം രൂപ (5,75,000 ദിർഹം) നഷ്‌ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ വിധി. ദുബായ് ആർടിഎ ബസ് ഡ്രൈവറായിരുന്ന കാസർകോട് ഉദുമ സ്വദേശി മീത്തൽ ശിവ ഗംഗയിൽ മങ്ങാട് കുമാരന്റെ മകന്‍ ഉമേഷ് കുമാരനാണ് നഷ്ടപരിഹാരം ലഭിക്കുക. 2016 സെപ്തംബർ 25നാണ് കേസിനാസ്പദമായ സംഭവം. ഷാർജ ഇത്തിഹാദ് റോഡരികിലെ നടപ്പാതയിലൂടെ പോകുമ്പോൾ മലയാളി ഓടിച്ച വാഹനം നിയന്ത്രണം വിട്ടു ഉമേഷിനെയും കൂടെ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യൻ ബാബുവിനേയും ഇടിക്കുകയായിരുന്നു.

സുബ്രഹ്മണ്യൻ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഉമേഷിനെ ആദ്യം ഷാർജ അൽ ഖാസിമിയ ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചയാൾക്ക് രണ്ട് മാസം തടവും മരിച്ച ആളുടെ അനന്തരാവകാശികൾക്കു രണ്ടു ലക്ഷം ദിർഹം ദിയാ ധനം നൽകാനും കോടതി വിധിക്കുകയുണ്ടായി. തുടർന്ന് ഉമേഷും നാട്ടുകാരും ചേർന്ന് നഷ്ടപരിഹാരത്തിന് കേസ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇൻഷുറൻസ് കമ്പനിയാണ് ചെലവടക്കം ഒരു കോടി രൂപ ഉമേഷ് കുമാറിന് നഷ്ട പരിഹാരം നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button