Latest NewsKeralaNews

സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ തടസം എന്തെന്ന് വ്യക്തമാക്കി തോമസ് ഐസക്

മലപ്പുറം: രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നിലപാട് മാറ്റാതെ സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്. നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ അവര്‍ എന്തെങ്കിലും ചെയ്തുകളയുമോ എന്ന ഭയമാണ് ചിലര്‍ക്ക്. എല്‍എന്‍ജി പൈപ്പ് ലൈന്‍ വന്നാല്‍ എല്ലാംകൂടി കത്തിച്ചാമ്പലാകുമെന്നൊക്കെ പറയുന്നത് മനസ്സിലാകുന്നില്ല എന്നും തോമസ് ഐസക് പറഞ്ഞു.

ലോകത്ത് പലയിടത്തും അത്തരം സംവിധാനങ്ങളുണ്ട്. കാര്യങ്ങള്‍ ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ആവശ്യമെങ്കില്‍ പുനരധിവസിപ്പിക്കുകയും ചെയ്യണം. കൂടാതെ അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യണം. നിക്ഷേപകരെല്ലാം കള്ളന്‍മാരാണെന്ന ധാരണ ഇപ്പോള്‍ ഇല്ല. മുന്‍പത്തെ ചില സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി സ്വീകരിച്ച നിലപാടുകള്‍ ഇപ്പോഴും തുടരേണ്ടതില്ല.

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളും അതു തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിവസരങ്ങള്‍ ഇല്ലാതാവുകയും മതിയായ കൂലി ലഭിക്കാതിരിക്കുകയും ചെയ്ത സമയത്ത് തുടങ്ങിയ സമരങ്ങള്‍ ഇപ്പോഴില്ല. തോമസ് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button