KeralaLatest NewsNews

പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു: അടുത്ത മാസം തുറക്കുന്നതുവരെ ഭക്തർക്ക് കാത്തിരിപ്പ്

പത്തനംതിട്ട: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മണ്ഡല തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച്‌ നവംബര്‍ 15ന് വൈകിട്ട് 5ന് നട തുറക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നടയടച്ചു. ഇനി മണ്ഡല തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച്‌ നവംബര്‍ 15ന് വൈകിട്ട് 5ന് നട തുറക്കും. നിലവിലുള്ള മേല്‍ശാന്തിയാണ് നട തുറക്കുക.

തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. അയ്യപ്പപൂജയ്ക്കുള്ള മൂലമന്ത്രം പുതിയ മേല്‍ശാന്തിക്ക് തന്ത്രി ഓതിക്കൊടുക്കും. തുടര്‍ന്ന് ഇപ്പോഴത്തെ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങും. പുതിയ മേല്‍ശാന്തിമാരായ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സന്നിധാനത്തും അനീഷ് നമ്പൂതിരി മാളികപ്പുറത്തും വൃശ്ചികപ്പുലരിയായ നവംബര്‍ 17ന് രാവിലെ നടതുറന്ന് പൂജകള്‍ ആരംഭിക്കും.

ഇന്നലെ നടയടപ്പിനു മുമ്പ് രാവിലെ 11 വരെ നെയ്യഭിഷേകം നടത്തുന്നതിന് ഭക്തര്‍ക്ക് അവസരം നല്‍കി. കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. രാത്രി പത്തിന് ഹരിവരാസനം പാടി നടയടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button