ഹൈദരാബാദ്: തെലങ്കാനയിലെ ജവഹര്‍നഗറിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നും ഉയരുന്ന വിഷപ്പുക ജീവന് തന്നെ ഭീഷണിയാകുകയാണ്. ഇതുമൂലം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സമീപത്തെ തടാകങ്ങളില്‍ നാല് ലക്ഷത്തോളം മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇക്കഴിഞ്ഞ പത്തൊമ്പതിനാണ് ലക്ഷ്മിനാരായണ ചെരുവിന് സമീപമുള്ള തടാകത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പ്രധാനമായും ആളുകള്‍ ഇഷ്ടപ്പെടുന്ന അഞ്ച് വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വിഭാഗത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്നൂറോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെ കഴിഞ്ഞ ദിവസത്ത സംഭവങ്ങള്‍ സാരമായി ബാധിച്ചതായി മത്സ്യത്തൊഴിലാഴി കോപറേറ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് പി ബല്ലയ്യ പറഞ്ഞു. സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വിഭാഗത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ മലിനീകരണം ഏറെ ബാധിക്കുന്നത് തടാകങ്ങളെയാണെന്ന് മത്സ്യത്തൊഴിലാഴി കോപറേറ്റ് സൊസൈറ്റി സെക്രട്ടറി പി കൃഷ്ണയും വ്യക്തമാക്കി.
Post Your Comments