KeralaLatest NewsNews

സോളാര്‍ കേസ് : നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ സമയമെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടി എടുക്കേണ്ടുന്ന ബാധ്യത സര്‍ക്കാരിനുണ്ട്. അതിനാവശ്യമായി എന്തൊക്കെ ചെയ്യണമോ അതൊക്കെ സര്‍ക്കാര്‍ ചെയ്യും.

അതില്‍ ആരും വെപ്രാളപ്പെടേണ്ടെന്നും തിരുവനന്തപുരത്ത് എല്‍ഡിഎഫ് ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ പ്രക്ഷോഭത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button