ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോശമായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി വിലപ്പോകില്ലെന്ന് ശശി തരൂര്‍. പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസിനെ തന്നെയാണ് ജനങ്ങള്‍ ഇന്നും കാണുന്നതെന്നും ബി.ജെ.പിയുടെ ശക്തനായ എതിരാളിയായി ജനം രാഹുലിനെ കണ്ടുതുടങ്ങിയെന്നും ശശി തരൂർ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ എന്ന് പാലിക്കുമെന്ന് ജനം ചോദിച്ചു തുടങ്ങി. രാഹുല്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നതോടെ കോണ്‍ഗ്രസിന് നവോന്മേഷം ലഭിക്കും. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Post Your Comments