Latest NewsNewsIndia

മലയാളി യുവാവും യുവതിയും ഡൽഹിയിൽ മരിച്ച നിലയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പുരുഷൻ ആലപ്പുഴ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലില്‍ കെ. സുരേഷ് (29) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പെൺകുട്ടി ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രജൗരി ഗാര്‍ഡന്‍ അമന്‍ പാലസ് ഹോട്ടലിലാണ് സംഭവം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും മാപ്പുതരണമെന്നും കത്തിലുണ്ട്. വെള്ളിയാഴ്ച മുറിയെടുത്ത ഇവർ ശനിയാഴ്ച കതകു തുറക്കാതിരുന്നതിനെ തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്. മുറി തുറന്ന പോലീസ് ഇരുവരും കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇരുവരും കെട്ടിപ്പിടിച്ച്‌, രണ്ടു പേരുടെയും മുഖങ്ങള്‍ അകന്നുപോകാത്ത വിധം തലയിലൂടെ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button