തിരുവനന്തപുരം: അഴിമതിക്കെതിരെ വാചകമടിക്കുന്നതില്‍ ഇടത് മുന്നണി മുന്നിലാണെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ പിന്നിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കുട്ടനാട്ടിലെ ലേക്ക് റിസോര്‍ട്ടിന്റെ നിര്‍മ്മിതികളെല്ലാം അനധികൃതമാണെന്ന് വ്യക്തമായിരിക്കുകയാണ്. മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് തെളിയിക്കപ്പെട്ടിട്ടും പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇ പി ജയരാജനെതിരെ ആരോപണം ഉണ്ടായ ഉടന്‍ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി ആരോപണം തെളിഞ്ഞിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി ജനങ്ങളെക്കാളും പാർട്ടിയേക്കാളും സ്നേഹിക്കുന്നത് പണത്തെയാണ്. ഭൂമികയ്യേറ്റം നടത്തിയ മന്ത്രി രാജിവെയ്ക്കണം അല്ലങ്കില്‍ മന്ത്രിയെ പുറത്താക്കണമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.
Post Your Comments