പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിക്ക് ഭീകരസംഘടനകളുടെ വധഭീഷണിയെത്തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ പാകിസ്ഥാനോട് ചൈനയുടെ ആവശ്യം. പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായ യാവോ ജിംഗിനാണ് ഈസ്റ്റ് തുര്‍കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്‍റിന്‍റെ വധഭീഷണി ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം പാകിസ്ഥാന്‍റെ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിന് കത്ത് നല്‍കി.
ചൈനീസ് സ്ഥാനപതിയുടെ കത്ത് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കത്തിനെ കുറിച്ച് പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായി യാവോ ജിംഗ് ഈയടുത്താണ് ചുമതല ഏറ്റെടുത്തത്.
Post Your Comments