ഗ്രൂപ്പ് അഡ്മിന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി വാട്സ്ആപ്പ്. കൂടുതല്‍ അധികാരങ്ങള്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് നല്‍കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. ഇതോടെ ഗ്രൂപ്പ് ഐക്കണ്‍, സബ്ജക്ട്, ഡിസ്ക്രിപ്ഷന്‍ ഇവ മാറ്റാന്‍ ആര്ക്കെല്ലാമെന്നാണ് എന്നത് അഡ്മിനു തീരുമാനിക്കാം. പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. വാബ് ബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം 2.17.387 പതിപ്പിലുണ്ട്.
ഇതിനു പുറമെ ഗ്രൂപ്പ് നിര്‍മിച്ച വ്യക്തിക്ക് ഈ ഗ്രൂപ്പ് ഉള്ള കാലം വരെ അഡ്മിനായി തുടരാം. ഇതിനു പുറമെ പുതിയ ഫീച്ചര്‍ വരുമ്പോള്‍ ഗ്രൂപ്പ് മാനേജ്മെന്റ് അപ്ഡേറ്റും ലഭ്യമാകും. ഗ്രൂപ്പ് നിര്‍മിച്ച വ്യക്തിയെ ഇതോടെ ആര്‍ക്കും ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല.
Post Your Comments