ഉത്തർപ്രദേശ്: മന്ത്രിമാരെയും എംഎൽഎമാരെയും കാണുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം.
ഒരു മന്ത്രി, എം.പി അല്ലെങ്കിൽ എംഎൽഎ സർക്കാർ ഓഫീസിലേക്ക് എത്തുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ ആദരം പ്രകടിപ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാണുമ്പോൾ അത് ആവർത്തിക്കണം. ഉത്തർപ്രദേശ് ഗവൺമെന്റ് ചീഫ് സെക്രട്ടറി രാജീവ്കുമാർ സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓഫീസിലുള്ളവർ ഞാൻ വരുമ്പോൾ ഓഫീസ് മര്യാദ പാലിക്കാത്തത് എന്നെ നിരുൽസാഹപ്പെടുത്തുകയാണെന്ന് ഒരു എംഎൽഎ പരാതിപ്പെട്ടിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നില്ലെന്ന് മറ്റു ചില തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാർ നടപടി.
Post Your Comments