തിരുവനന്തപുരം ;സോളാർ കേസ് സുപ്രധാന നടപടിക്ക് ഒരുങ്ങി കോൺഗ്രസ്. സോളാർ കേസ് ഒറ്റകെട്ടായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് തീരുമാനം കൈകൊണ്ടത്. പ്രത്യേക സമര പരിപാടികൾ നടത്തില്ല.നിയമപരമായി നേരിടാൻ വിദഗ്ദ്ധരുമായി കോടിയാലോചിക്കും. ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചില്ലെന്നും വിമർശനം.
ഉമ്മൻ ചാണ്ടിയേപ്പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവിനെ അപമാനിക്കാൻ 30ലേറെ കേസുകളിൽ പ്രതിയായ സരിതയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നത് അപമാനകരമാണ്. റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതിനു ശേഷം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്നും കെപിസിസി അധ്യക്ഷൻ ഹസൻ പറഞ്ഞു.
Post Your Comments