മുന്‍കാല ഐഫോണുകളെ അപേക്ഷിച്ച് ആപ്പിളിന്റെ ഐഫോണ്‍ 8ന് വിപണിയില്‍ വലിയ പ്രതികരണം സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഒരു അമേരിക്കന്‍ ടെക് മാഗസിന് ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് പഴയ മൂന്ന് സാംസങ് ഫോണുകളെന്ന് വിലയിരുത്തിയിരിക്കുന്നത്. നവംബറില്‍ ഐഫോണ്‍ X ആപ്പിള്‍ പുറത്തിറക്കാനിരിക്കെയാണ് ഈ വിലയിരുത്തല്‍.
കഴിഞ്ഞ മാര്‍ച്ചില്‍ സാംസങ് പുറത്തിറക്കിയ ഗാലക്സി എസ്8, ഗാലക്സി 8പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകളാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കയ്യടക്കിയിരിക്കുന്നത്. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ഉം ഐഫോണ്‍ 8പ്ലസും നാലാമതും അഞ്ചാമതുമാണ്. ഒന്നര വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സാംസങിന്റെ ഗാലക്സി എസ് 7നാണ് മൂന്നാം സ്ഥാനം.
ഒറ്റനോട്ടത്തില്‍ സാംസങ്ങിന് ഗുണമാണ് ഈ റിവ്യു എന്ന് തോന്നുമെങ്കിലും സത്യത്തില്‍ അങ്ങനെയല്ല. കഴിഞ്ഞ ഓഗസ്റ്റില്‍ സാംസങ് പുറത്തിറക്കിയ ഗാലക്സി നോട്ട് 8 പട്ടികയില്‍ ഐഫോണുകള്‍ക്കും പുറകില്‍ ആറാമതാണ്. സാംസങ്ങിന്റെ തന്നെ പുതിയ ഫോണുകള്‍ക്ക് പഴയവയോട് കിടപിടിക്കാനാകില്ലെന്ന മോശം സന്ദേശമാണ് ഇതിലൂടെ കിട്ടുന്നത്.
ബാറ്ററികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സാംസങ് നോട്ട് 7 വിപണിയില്‍ നിന്നും കമ്പനിക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതുകൊണ്ടുണ്ടായ ക്ഷീണം തീര്‍ക്കുന്നതിന് സാംസങ് നിര്‍മിച്ച നോട്ട് 8 ആണ് പട്ടികയില്‍ പുറകിലേക്ക് പോയിരിക്കുന്നത്. കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും ഭാരക്കൂടുതലുമാണ് സാംസങ് നോട്ട് 8ന് തിരിച്ചടിയായതെന്ന് കരുതപ്പെടുന്നു.
ആപ്പിള്‍ ആരാധകരില്‍ പലരും ഐഫോണ്‍ 8നും 8പ്ലസിനും പകരം ഐഫോണ്‍ 7നാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാധാരണ ഐഫോണിന്റെ പുതിയ മോഡലുകള്‍ വിപണിയിലെത്തുമ്പോഴുണ്ടാകുന്ന തിരക്ക് ഐഫോണ്‍ 8ന് ലഭിച്ചിരുന്നില്ല. മറിച്ച് ഐഫോണ്‍ 7 മോഡലുകളുടെ വില്പന കുത്തനെ കൂടുകയും ചെയ്തു. പഴയ മോഡലിനെ അപേക്ഷിച്ച് കാര്യമായ പുതുമയില്ലാതെ വിലയില്‍ മാത്രമാണ് വ്യത്യാസമെന്ന പഴിയും ആപ്പിളിന് കേള്‍ക്കേണ്ടി വന്നിരുന്നു.
ഐഫോണ്‍ 8ന് 699 ഡോളറാണ് വിലയെങ്കില്‍ ഐഫോണ്‍ 7 ന്റെ വില തുടങ്ങുന്നത് 549 ഡോളറില്‍ നിന്നാണ്. ഐഫോണ്‍ 8ന്റെ പ്രത്യേകതകളായി അവതരിപ്പിക്കപ്പെട്ട വയര്‍ലെസ് ചാര്‍ജറും ഫോണിന്റെ പുറകുവശം ഗ്ലാസാണെന്നതും ഉപഭോക്താക്കളെ വേണ്ടവിധം ആകര്‍ഷിച്ചിട്ടില്ല. ഇതിനൊപ്പം പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്ന ഐഫോണ്‍ X നവംബര്‍ മൂന്ന് മുതല്‍ വിപണിയിലെത്തുമെന്നതും മറ്റൊരു തരത്തില്‍ കമ്പനിക്ക് തിരിച്ചടിയായി. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാര്‍ട്ട്ഫോണായിരിക്കും 999 ഡോളറിന് വിപണിയിലേക്കെത്തുന്ന ഐഫോണ്‍
Post Your Comments