Latest NewsNewsGulf

സൗദിയിൽ മാസങ്ങളായി ശമ്പളമില്ലാതെ മലയാളികൾ കഷ്ടപ്പെടുന്നു

റിയാദ്: 12 മലയാളികൾ സൗദിയിൽ മൂന്നരമാസമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്നു. മാത്രമല്ല ഇവർക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജോലിയിൽ നിന്നും വിട്ടു നിന്നതിന് ദേഹോപദ്രവവും ഏൽക്കേണ്ടിവരുന്നു. ഇവർ തന്നെ തൊഴിലുടമയുടെ ക്രൂരത മൊബൈലിൽ പകർത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മൂന്നരമാസമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത് സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ ഖുമ്ര എന്ന സ്ഥലത്തെ അൽ റുവേലി ട്രാൻസ്പോർട്ടിംഗ് കമ്പനിയിലെ ജീവനക്കാരായ 12 മലയാളികളാണ്. വാടക നൽകാത്തതിനാൽ, ഒരാഴ്ചയായി താമസ സ്ഥലത്ത് കറണ്ടുമില്ല. ഇതേ തുടർന്ന് ഇവർ വാഹനങ്ങളിലാണ് അന്തിയുറങ്ങുന്നത്.

ഇതോടെ തൊഴിലുടമ ജോലിയിൽ നിന്നും വിട്ടു നിന്ന തൊഴിലാളികളെ ദേഹപദ്രവം എൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. തൊഴിൽ പെർമിറ്റ് കാർഡ് ബലമായി പിടിച്ചെടുക്കാനും ശ്രമം നടത്തി. തങ്ങൾ മുൻപും ഇത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.

ഇവരെല്ലാം ഹെവി ഡ്യൂട്ടി ഡ്രൈവർമാരാണ്. എട്ട് മുതൽ പത്ത് വർഷം വരെയായി ഈ കമ്പനിയിലെ ജീവനക്കാരാണ്. മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ഇവരുടെ അപേക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button