Latest NewsNewsInternational

ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ത്രീ അറസ്റ്റിൽ

ഡിയേഗോ: ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന കരേന്‍ ഐഷ ഹാമിഡണ്‍ എന്ന വനിത ഫിലിപ്പീന്‍സില്‍ പിടിയില്‍. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ ആകര്‍ഷിക്കുകയുമായിരുന്നു കരേന്‍ ചെയ്തിരുന്നതെന്ന് എന്‍ ഐ എ അറിയിച്ചു. ഫിലിപ്പീന്‍സിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവയാണ് ഇവർ.

ഫെയ്സ്ബുക്, ടെലഗ്രാം, വാട്സാപ്പ് ഗ്രുപ്പുകള്‍ വഴി ഐ എസ് തീവ്രവാദികളെ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം കരേന്റെ വിവരങ്ങള്‍ അന്വേഷിച്ച്‌ എന്‍ഐഎ ഫിലിപ്പീന്‍സ് സര്‍ക്കാരിനു കത്തയച്ചിരുന്നു. അവരുടെ ഡിയേഗോയിലുള്ള വിലാസവും ഫോണ്‍ നമ്പറുകളും എന്‍ഐഎയ്ക്ക് ഫിലിപ്പീന്‍സ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

കരേനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ് എന്‍ഐഎ. ഇന്ത്യയിലെ ഐഎസ് പ്രചാരകരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ മുഹമ്മദ് സിറാജുദ്ദീന്‍, എന്‍ജിനീയര്‍ മുഹമ്മദ് നസീര്‍ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മുംബൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ശ്രീനഗര്‍, കാണ്‍പൂര്‍, സോപോര്‍, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button