Latest NewsNewsGulf

കൂടെ കഴിഞ്ഞപ്പോൾ ഇടക്ക് തമ്മിലടിച്ചു: പോലീസിൽ പരാതിപ്പെട്ടപ്പോൾ അവിഹിതം പുറത്തു വന്നു

ദുബായ്: 51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റത്തിന് കേസ്. കൂടെ താമസിച്ചിരുന്ന യുവാവ് തന്നെ അകമിച്ചെന്ന പരാതിയിലെ അന്വേഷണത്തിലാണ് അവിഹിതം വെളിയിൽ വന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അക്രമ സംഭവം നടക്കുന്നതു വരെ യുവാവും ഈ സ്ത്രീയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. പോലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് യുവാവുമായി അവിഹിത ബന്ധം ഉള്ളതായി ഇവർ സമ്മതിച്ചിരുന്നു.

എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ യുവാവും സ്ത്രീയും ഇത് നിഷേധിക്കുകയും ചെയ്തു. 51 വയസ്സുള്ള സ്ത്രീയുമായി തനിക്കു സൗഹൃദം മാത്രമാണുള്ളതെന്നും മറ്റു ബന്ധങ്ങളൊന്നുമില്ലെന്നാണ് യുവാവിന്റെ മൊഴി. സ്ത്രീകളെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവാവിനെതിരെ 2,000 ദിർഹം പിഴ വിധിച്ചിട്ടുണ്ട്. അവിഹിത കുറ്റത്തിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റിവച്ചു.

വിവാഹിതനായ പ്രവാസി യുവാവുൾപ്പെടെ നിരവധി പേരെ ഇവർ സ്വന്തം വീട്ടിൽ താമസിപ്പിച്ചിരുന്നു. നേരത്തെ വിവാഹ മോചനം നേടിയ ഇവർക്കു കുട്ടികളും ഉള്ളതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button