കൊല്ലം: കസ്റ്റഡിയിലെടുത്ത സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്. ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സുരക്ഷാ ഏജൻസി “തണ്ടർ ഫോഴ്സി”ന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാൽ വാഹനം വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു. കൊച്ചിയിൽ നിന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ്, വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന “തണ്ടർ ഫോഴ്സ്’ എന്ന സുരക്ഷാ ഏജൻസി വെള്ളിയാഴ്ച മുതലാണ് ദിലീപിന് സുരക്ഷ ഒരുക്കിയത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് ഒപ്പമുള്ളത്.
Post Your Comments