ദുബായ് : ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്നത് എന്ന സംഭവത്തില്‍ പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി. വൈറലായ വീഡിയോയിലൂടെയാണ് ഒമാനി ഹല്‍വ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉത്പാദിപ്പിക്കുന്ന എന്ന വാര്‍ത്ത പ്രചരിച്ചത്. ഇതിനെ തുടര്‍ന്നാണ് രാജ്യത്തെ നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നു അധികൃതര്‍ അറിയിച്ചത്. ഒമാനി ഹല്‍ഹ മികച്ച സൗകര്യങ്ങള്‍ ഉള്ള സ്ഥലത്താണ് നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച കൃത്യമായ പരിശോധനയും വേണ്ട നിര്‍ദേശങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്നുണ്ട്. രാജ്യന്തര നിലവാരത്തിലാണ് ഇവയുടെ ഉത്പാദനമെന്നു ഉറപ്പുവരുത്തുന്നുണ്ട്.
പാക്കേജിംഗ് മെറ്റീരിയകളുടെ സുരക്ഷ, ഭക്ഷ്യ വസ്തുക്കള്‍ തൊടുന്ന എല്ലാ വസ്തുക്കളും ഉത്പാദനത്തിനു വേണ്ടിയുള്ളതാണ് എന്നിവ ഉറപ്പുവരുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണ രീതി, പരിപാലന രീതികള്‍ തുടങ്ങിയവയെ ആശ്രയിച്ചാണ് ഭക്ഷ്യവസ്തുകളെ തരംതിരിക്കുന്നത്.കിംവദന്തികള്‍ക്കെതിരായുള്ള വിവിധ മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments