Latest NewsNewsInternational

ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം അമേരിക്ക ആഗ്രഹിക്കുന്നവെന്ന് യുഎസ് വിദേശ സെക്രട്ടറി

വാഷിങ്ടണ്‍: ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് വിദേശ സെക്രട്ടറി റെക്സ് ടില്ലെഴ്സണ്‍. വാഷിങ്ടണ്‍: ഏഷ്യന്‍ പസഫിക്ക് മേഖലയിലെ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങിയ സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം. കഴിഞ്ഞദിവസം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലോകത്തെ വന്‍ശക്തിയായി ചൈന വളര്‍ന്നെന്നും അന്താരാഷ്ട്രകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ഇന്ത്യ യുഎസിന്റെ നയതന്ത്ര പങ്കാളിയാണ്. എന്നാല്‍, ചൈനയുമായി അങ്ങനെയല്ല.

ചൈന ഒരു ജനാധിപത്യ സമൂഹമല്ലെന്നും ടെല്ലിഴ്സണ്‍ പറഞ്ഞു. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പറഞ്ഞ ടില്ലേഴ്സണ്‍ ക്രിയാത്മകബന്ധമാണ് ചൈന ആഗ്രഹിക്കുന്നതെന്നും ടില്ലേഴ്സണ്‍ വ്യക്തമാക്കി. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ ചൈന അടിച്ചമര്‍ത്തുന്നു. ഇത് അമേരിക്കയ്ക്കും ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും ദോഷമുണ്ടാക്കുന്നു. അമേരിക്കയും ഇന്ത്യയും ആഗോളപങ്കാളികളാണ്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളാണ് തങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button