ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നു ആര്‍ബിഐ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സപ്കാല നല്കിയ വിവരാവകാശ അപേക്ഷയിലാണ് ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇറക്കിയത് കേന്ദ്ര സര്‍ക്കാരാണ് . ഇതു 2017 ജൂണ്‍ ഒന്നിനായിരുന്നു. ഈ ഉത്തരവില്‍ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്കു ആധാര്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പക്ഷേ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒന്നും ആര്‍ബിഐ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല.
കോടതി ആധാര്‍ കാര്‍ഡിന്റെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതു കൊണ്ട് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് കോടതിയുടെ അനുമതിയുണ്ടോ എന്നും വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിരുന്നു. പക്ഷേ യാതൊരു അനുമതിയും വിഷയത്തില്‍ കോടതിയോടു തേടിയിട്ടില്ല എന്ന് ആര്‍ബിഐ മറുപടി നല്കി.
Post Your Comments