Latest NewsKeralaNews

കെ.എസ്.യു. വനിതാ നേതാവിന്റെ പല്ലടിച്ചുകൊഴിച്ചു: എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

ധർമ്മടം: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ നിയമപഠനകേന്ദ്രത്തില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘർഷമുണ്ടാകുകയും പെണ്‍കുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഇതിൽ കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും പാലയാട് കാമ്പസ് യൂണിറ്റ് സെക്രട്ടറിയുമായ സോഫിയെ അക്രമികൾ മരക്കഷണം കൊണ്ട് അടിക്കുകയും മുന്‍വശത്തെ പല്ല് ഇളകുകയും ചെയ്തു. കഴുത്തിനും കൈക്കും പരിക്കേറ്റ സോഫി ചികിത്സയിലാണ്.

കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായ കാഞ്ഞങ്ങാട് സ്വദേശി ഉനൈസ് (19 ) ഐ സിയുവിലാണ്. ഉനൈസിന്റെ പരിക്ക് ഗുരുതരമായതിനാലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അക്രമം തടയാനെത്തിയ അമല്‍ റാസിഖ്, സലില്‍ എന്നീ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റു. ഇവരെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥികളുമായ പ്രിയേഷ് , മിഥുന്‍ , രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥികളായ സിന്‍സി, ആദര്‍ശ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് നിയമപഠനകേന്ദ്രം പത്തുദിവസത്തേക്ക് അടച്ചു. കെ.എസ്.യു. പ്രവര്‍ത്തകരുടെ പരാതിയില്‍ ഒന്‍പത് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് ധര്‍മടം പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കാമ്പസുകളില്‍പ്പോലും വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button