Latest NewsNewsGulf

ബലാത്സംഗം ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി മതപുരോഹിതന്‍ : വെളിപ്പെടുത്തല്‍ വന്‍ വിവാദത്തില്‍

 

റിയാദ് : സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗം ഉണ്ടാകാനുള്ള വിചിത്രമായ കാരണം കണ്ടെത്തിയിരിക്കുകയാണ് സൗദിയിലെ മതപുരോഹിതന്‍. മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന് ഇരയാകുന്നത് സാധാരണ കാര്യമാണെന്ന സൗദി പുരോഹിതന്റെ പ്രസ്താവന വിവാദമാകുന്നു. അത്തരം വേഷഭൂഷാദികള്‍ പുരുഷനെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ അങ്ങിനെ സംഭവിച്ചാല്‍ പുരുഷനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ഇയാള്‍ പറയുന്നു. ട്വിറ്ററിലൂടെ വിവാദം അഴിച്ചുവിട്ടത് സൗദി പുരോഹിതന്‍ അഹമ്മദ് ബിന്‍ സാദ് അല്‍ ക്വാര്‍ണിയാണ്.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പീഡനങ്ങള്‍ക്കും കാരണം സ്ത്രീകള്‍ തന്നെയാണ്. എപ്പോഴും തങ്ങളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ സ്ത്രീകള്‍ പ്രേരിപ്പിക്കുകയാണ്. ഓണ്‍ലൈനില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഈ വീഡിയോയിലെ സ്ത്രീയെ കണ്ടാല്‍ പുരുഷന്മാര്‍ക്ക് എങ്ങിനെ തോന്നാതിരിക്കും എന്നും ചോദിക്കുന്ന ക്വാര്‍ണി അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും ചോദിക്കുന്നു.

എങ്ങാനും പുരുഷന്‍ ബലാത്സംഗം ചെയ്താല്‍ ഉടന്‍ തന്റെ മാനംപോയെന്ന് സ്ത്രീകള്‍ കരഞ്ഞുവിളിക്കും. ദൈവനാമത്തില്‍ താന്‍ ആണയിടുന്നു സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാ പീഡനങ്ങള്‍ക്കും കാരണം അവര്‍ തന്നെയാണ്. ഈ വീഡിയോ കാണുന്നവര്‍ക്ക് അറിയാം അവള്‍ കാര്‍ നിര്‍ത്താന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന്്. അവള്‍ അവനോടൊപ്പം കാറില്‍ കയറുകയും ചെയ്യുന്നു.

വീട്ടില്‍ അണിയാറുള്ള അടുക്കള വസ്ത്രവുമണിഞ്ഞ് ഒരു സ്ത്രീ ഒരിക്കലും വീടുവിട്ടു പോകാറില്ല. അതുകൊണ്ട് തന്നെ ബലാത്സംഗത്തില്‍ അവനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button