കാന്‍ബറ: അമേരിക്കയുമായി അകലം പാലിക്കണമെന്ന് ഉത്തരകൊറിയ കത്തിലൂടെ ആവശ്യപ്പെട്ടതായി ഓസ്ട്രേലിയ. ട്രംപ് ഭരണകൂടത്തിന്റെ ഹീനവും സാഹസികവുമായി നീക്കങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അകലം പാലിക്കണമെന്നായിരുന്നു കത്തിലെ നിര്‍ദേശമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വ്യക്തമാക്കുന്നു. നയതന്ത്രപരമായ സമ്മർദം ചെലുത്താൻ ഉത്തരകൊറിയയുടെ ശ്രമിച്ചിരുന്നുവെന്നാണ് ഈ കത്ത് തെളിയിക്കുന്നതെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും യുഎസിനും മുകളിലേക്ക് ആണവ മിസൈൽ അയക്കുമെന്ന ഭീഷണിയുമായി സമ്മർദം വർധിപ്പിച്ചതിന്റെ ഉത്തരവാദി ഉത്തരകൊറിയയാണ്. അവർ മറ്റു രാഷ്ട്രങ്ങൾക്കും ഇത്തരത്തിൽ അനേകം കത്തുകൾ അയച്ചിട്ടുണ്ടെന്നും ടേൺബുൾ പറഞ്ഞു.
Post Your Comments