CinemaMollywoodLatest News

അഞ്ഞൂറാന്റെ പ്രണയകഥ ;നായകൻ യുവനടൻ

ഒരായിരം സിനിമകൾക്ക് സാധ്യതയുള്ള ജീവിതമായിരുന്നു എൻ എൻ പിള്ളയെന്ന നടന്റേത്.അല്പം അതിശയോക്തി തോന്നാമെങ്കിലും യുദ്ധം ,പ്രണയം,കല,കലാപം എന്നുവേണ്ട എൻ എൻ പിള്ള എന്ന മനുഷ്യൻ കടന്നുപോകാത്ത വഴികൾ കുറവാണ്.നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളായിരുന്നു അദ്ദേഹം.ഓരോ നാടകത്തെയും സമൂഹത്തിൽ നിലനിൽക്കുന്ന ജീർണതകൾക്കെതിരായുള്ള പ്രതിഷേധങ്ങളായിട്ടാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാൻ ‘ , സംവിധായകൻ രാജീവ് രവിയാണ് എൻ എൻ പിള്ളയുടെ മകനും നടനുമായ വിജയ രാഘവന്റെ സമ്മതത്തോടെ സിനിമയാക്കുന്നത്.

പത്തൊൻപതാം വയസ്സിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഐ എൻ എ യിൽ ചേരുന്നതിനായി നാടുവിട്ട എൻ എൻ പിള്ളയെക്കുറിച്ച് നീണ്ട 9 വർഷത്തോളം യാതൊരു വിവരവും ഇല്ലായിരുന്നു.9 വർഷത്തിന് ശേഷം തിരികെയെത്തിയ അദ്ദേഹം തന്നെ അക്കാലമത്രയും കാത്തിരുന്ന പ്രണയിനിയെ വിവാഹം കഴിക്കുകയും കുടുംബത്തോടെ മലയയിലേയ്ക്ക് പോകുകയും ചെയ്തു.അവിടെ വെച്ചാണ് മകനായ വിജയ രാഘവൻ ജനിക്കുന്നതും.മകന്റെ ജനനം വരെയുള്ള ,ആത്മകഥയിൽ പ്രതിപാദിച്ചിട്ടുള്ള കാലഘട്ടത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ എൻ എൻ പിള്ളയായി എത്തുന്നത് നിവിൻ പോളിയാണ്. എൻ എൻ പിള്ളയുടെ നൂറാംജന്മവർഷമായ 2018 ൽ ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button